Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Water Shortage

Ernakulam

രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം: അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി എം​എ​ൽ​എ

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റൂ​ർ മേ​ഖ​ല​യി​ലും കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ വ​ടു​ത​ല പ്ര​ദേ​ശ​ത്തും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ ജ​ല​വി​ത​ര​ണ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് ക​ത്ത് ന​ൽ​കി. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം സം​ബ​ന്ധി​ച്ച് ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഒ​രു മാ​സ​ത്തോ​ള​മാ​യി ചി​റ്റൂ​ർ, വ​ടു​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ വ​ലി​യ ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് എം​എ​ൽ​എ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി​യെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. കു​ടി​വെ​ള്ള പ്ര​ശ്നം സം​ബ​ന്ധി​ച്ച് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 10ന് ​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

Latest News

Corehub Up